നീലേശ്വരം: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്കൂള കായികമേളയുടെ ലോഗോ പ്രകാശനം ഡിസ്കസ് ത്രോ ജൂനിയര്‍ ഏഷ്യന്‍ മെഡല്‍ ജേതാവ് കെ.സി.സര്വാന് നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് പി.പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. നീലേശ്വരം സെന്റ് ആന്‍സ് എയുപിഎസ് പിടിഎ പ്രസിഡന്റ് വി.സജിത് അധ്യക്ഷതവഹിച്ചു. ഹൊസ്ദുര്‍ഗ് എഇഒ. കെ.സുരേന്ദ്രന്, നീലേശ്വരം പ്രസ്ഫോറം വൈസ് പ്രസിഡന്റ് എം.വി. ഭരതന്, മുഖ്യാധ്യാപിക സിസ്റ്റര്‍ ജെസി ജോര്‍ജ്, ശ്രുതി ജോണ്സണ്, മദര്‍ പിടിഎ പ്രസിഡന്റ് പി.നീതു എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ കോളജിലെ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥി കെ.വി.ദേവാംഗ് രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. സെന്റ് ആന്‍സ് എയുപി സ്കൂള്‍ ആതിഥ്യമരുളുന്ന മേള ഒക്ടോബര്‍ ഏഴു മുതല്‍ 10 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.